Skip to main content

അടൂർ ചരിത്രത്താളുകളിൽ

 എസ്.എച്ച്.എം ജോസഫ്
02-Mar-2019


 

 

 

 

 

 

(കടപ്പാട് : 1997 ലെ അടൂർ നഗരസഭാ ജനകീയാസൂത്രണ വികസന രേഖ)

തിരുവിതാംകൂറിന്റെ ചരിത്രത്തിലുണ്ടായിട്ടുള്ള പുരോഗമനപരമായ എല്ലാ സംഭവ വികാസങ്ങളുടെയും അനുരണനമുളവാക്കിയിട്ടുള്ള അടൂരിന്റെ ചരിത്രം മഹിതമായ ഒന്നാണ്. 1982 നവംബർ ഒന്നാം തീയതി പത്തനംതിട്ട ജില്ല രൂപീകരിക്കുന്നതുവരെ കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലാണ് അടൂർ ഉൾപ്പെട്ടിരുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽതന്നെ അടൂർ ഒരു റവന്യൂ സബ്-ഡിവിഷനായിരുന്നു. അടൂരിന്റെ ചരിത്രം മഹാശിലാകാലത്തോളം പിന്നോക്കം പോകുന്നതാണെന്ന പ്രസ്താവം അതിശയോക്തിക്കിട നൽകുന്നില്ല. അട്ടിപ്പേറായി നൽകിയ ദേശം എന്ന അർത്ഥത്തിലുള്ള അടു, ഊർ എന്നീ രണ്ടു ദ്രാവിഡസംജ്ഞകളിൽ നിന്നാണ് അടൂർ എന്ന സ്ഥല നാമത്തിന്റെ നിഷ്‌പത്തി. പദോത്ഭവത്തെ സാധൂകരിക്കുന്ന അപൂർവമായ ഒരു കോലെഴുത്തുലിഖിതം മണ്ണടിയിലെ വക്കാവഞ്ഞിപ്പുഴമഠം വക ഗ്രന്ഥവരികളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. പണം കൈപ്പറ്റിക്കൊണ്ട് ഇളയടത്തു സ്വരൂപം (കൊട്ടാരക്കര രാജവംശംവക്കാവഞ്ഞിപ്പുഴമഠത്തിലേക്ക് ഇന്നത്തെ അടൂരിൽപ്പെട്ട ഭൂപ്രദേശങ്ങൾ അട്ടിപ്പേറായി നൽകുന്നതു സംബന്ധിച്ചുള്ളതാണ് ചരിത്രരേഖ. അടു എന്ന ദ്രാവിഡ സംജ്ഞയുടെ അർത്ഥം ദാനം ചെയ്യുക എന്നാണ്. അങ്ങിനെ അട്ടി കൊടുത്ത ഊരാണ്  പിന്നീട്  അടൂർ  ആയി  പരിണമിച്ചത്. വക്കാവഞ്ഞിപ്പുഴമഠത്തിനു പന്നിവിഴയിലുണ്ടായിരുന്ന ആസ്ഥാനം അട്ടികൊടുത്ത ഊരിലെ നികുതിപിരിവിനായി സ്ഥാപിക്കപ്പെട്ടതായിരിക്കണം. കേരളത്തിന്റെ അതിപ്രാചീന ചരിത്രത്തിന്റെ വഴിത്താരയിൽ അടൂർ തലയുയർത്തി നിക്കുന്നതായി കാണാം. മഹാ ശിലായുഗാവശിഷ്ടങ്ങൾ ദക്ഷിണേന്ത്യയിലെതന്നെ  ഏറ്റവും വലിയ മഹാശിലാ കൽവലയം അടൂരിന്റെ പ്രാന്തപ്രദേശമായ പൂതങ്കരയിൽ  നിന്നു കണ്ടെടുത്തിട്ടുണ്ട്. ഇതിൽനിന്നും കേരളത്തിന്റെ മനുഷ്യാധിവാസചരിത്രത്തിന്റെ ആദി നാളുകളെപ്പറ്റി പരിഗണിക്കുമ്പോൾ അടൂരിനെ  അവഗണിക്കുവാൻ കഴിയുകയില്ലെന്ന് പ്രസ്പഷ്ടമാണ്.

ദക്ഷിണേന്ത്യന്‍ ചരിത്രത്തിന്‍റെ ആദ്യനാഗരീകതെയ പ്രതിനിധാനം ചെയ്യുന്ന സംഘകാലഘട്ടത്തിന്‍റെ ചരിത്രത്തിനും അടൂര്‍ അന്യമല്ല. അടൂരിനെപ്പറ്റി നേരിട്ട് പരാമര്‍ശമില്ലെങ്കിലും അടൂരിനടുത്തുള്ള പ്രേദശങ്ങളെപ്പറ്റി സംഘകാലകൃതികള്‍ പരാമര്‍ശിക്കുന്നു. സംഘകാലകൃതിയായ പതിറ്റുപത്തില്‍ അടൂരിനടുത്തുള്ളെ കാടുമണ്ണും (കൊടുമൺസ്വര്‍ണ്ണ ഭൂമിയെന്നര്‍ത്ഥം) കൂടലായി (കൂടല്‍) എന്നീ സ്ഥലങ്ങളെപ്പറ്റി കപിലരും അരശീല്‍കീഴാറും പരാമര്‍ശിക്കുന്നുണ്ട്. ഇതില്‍നിന്നും സംഘകാല തമിഴകത്തിന്റെ ഒരു അഭിഭാജ്യഭാഗമായിരുന്നു അടൂര്‍ എന്ന് വ്യക്തമാകുന്നു.

സംഘകാലഘട്ടത്തെതുടര്‍ന്നു വന്ന ശതകങ്ങളില്‍ ഭാരതീയ ജനജീവിതത്തെ  പരിപോഷിപ്പിച്ച ബുദ്ധമത സംസ്കാരധാരയുമായി ഉറ്റബന്ധം സ്ഥാപിക്കുവാന്‍ മണ്ണിന് സാധിച്ചിട്ടുണ്ട്ഇതിന്‍റെ തെളിവാണ് ഇവിടെയുള്ള ചില സ്ഥലക്ഷേത്ര നാമങ്ങള്‍. ലളിതവിസ്താരം എന്ന ബുദ്ധമതതാത്വിക ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്ന ബോധിസത്വന്മാരില്‍ മുപ്പത്തിനാലാമനായിരുന്ന ആനന്ദന്‍റെ പേരുമായി ബന്ധപ്പെട്ട ആനന്ദപ്പള്ളിയും  പള്ളിശബ്ദം ചേര്‍ത്തു വ്യവഹരിച്ചിരുന്ന ബുദ്ധമതവിഹാരങ്ങളെ പരാമര്‍ശിക്കുന്ന ചേന്നംപള്ളിയും, ബുദ്ധമത സ്വാധീനത്തിന്‍റെ ഉദാഹരണങ്ങളാണ്അതുകൂടാതെ അടൂരിലും സമീപപ്രദേശങ്ങളിലുമുള്ള ആരാധനാലയങ്ങളിലെ ചടങ്ങുകളില്‍ ബുദ്ധമതസ്വാധീനം സ്പഷ്ടമാണ്.

ബുദ്ധമതത്തിന്‍റെ അപചയത്തിനുശേഷം സംഭവിച്ച ആര്യാധിനിവേശത്തിന്‍റെ സ്വാധീനതകളും അടൂരിലുണ്ട്.ഡി. 8 മുതല്‍ 12 നൂറ്റാണ്ടുവരെ കേരളം ഭരിച്ചിരുന്ന മഹോദയപുരം ചേരന്മാരുടെ കാലത്ത് അര്‍ദ്ധസ്വയംഭരണത്തോടുകൂടിയ പല നാടുകളും ദേശങ്ങളുമായി കേരളം വിഭജക്കപ്പെട്ടിരുന്നു. അക്കട്ടത്തില്‍പ്പെട്ട ചെങ്കഴനൂര്‍ (ചെന്നീര്‍ക്കര) നാടിന്‍റെ അധികാര പരിധിയില്‍ ഉള്‍പ്പെട്ടതായിരുന്നു അടൂരെന്ന് തെളിയുന്നു. കൊല്ലവര്‍ഷം 343-ാം (.ഡി. 1167) ആണ്ടത്തെ വേണാട് ഇളങ്കൂര്‍ ശ്രീ. വീരദേവമാര്‍ത്താണ്ഡവര്‍മ്മ തിരുവടികളുടെ കിളിമാനൂര്‍ശാസനത്തില്‍ അടൂരിനടുത്തുള്ള പഴകുളം, നെടുമണ്‍ എന്നീ സ്ഥലങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട് പ്രദേശങ്ങള്‍ ചെന്നീര്‍ക്കര സ്വരൂപത്തില്‍പ്പെട്ടതായിരുന്നു. ഇക്കാര്യത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ റോബര്‍ട്ട് ഡിവല്ലിന്‍റെ ദക്ഷിണേന്ത്യന്‍ ലിഖിതങ്ങളിലും വാര്‍ഡ് ആന്‍ഡ് കോണറുടെ തിരുവിതാംകൂര്‍കൊച്ചി സര്‍വ്വേ റിപ്പോര്‍ട്ടിലും പ്രതിപാദിക്കുന്നുണ്ട്. കാലഘട്ടത്തില്‍  പടയാളികള്‍ക്ക് പാര്‍ക്കുന്നതിനുള്ള ഒരു കോട്ട, അടൂരിനടിത്ത് സ്ഥിതിചെയ്തിരുന്നുവെന്ന് പഴമക്കാര്‍ വിശ്വസിക്കുന്നു. ഇതിന് ഉപോദ്ബലകമായി ചില സ്ഥലനാമങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. കോട്ടമുകള്‍ കോട്ടപ്പുറം മുതലായവ.

.ഡി.1741 ല്‍ വേണാട്ടിലെ രാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ, ഇളയടത്തു സ്വരൂപത്തെ വേണാടിനോടു ചേര്‍ക്കുന്നതു വരെ അടൂര്‍ ഇളയിടത്തുസ്വരൂപത്തിന്‍റെ ഭാഗമായിരുന്നു. എട്ടുവീട്ടില്‍പിള്ളമാരുമായുള്ള ആഭ്യന്തര സമരങ്ങളുടെ നാളുകളില്‍ വേഷപ്രച്ഛന്നനായി സഞ്ചരിച്ചിരുന്ന മാര്‍ത്താണ്ഡവര്‍മ്മ അടൂരിലെത്തുകയുണ്ടായി. അദ്ദേഹത്തിനഭയം നല്‍കിയ നെല്ലിമൂട്ടില്‍ എന്ന ക്രൈസ്തവകുടുംബം ഇന്നും അടൂരിലുണ്ട്. പ്രസ്തുത കുടുംബത്തിന് കുടുംബത്തിന് പില്‍ക്കാലത്തു കരമൊഴിവായി ഭൂമിയും ചില പ്രത്യേക അവകാശങ്ങളും രാജാവ് നല്‍കിയിരുന്നു.

    19-ാം നൂറ്റാണ്ടിന്‍റെ ആദ്യ ദശകങ്ങളില്‍ അടൂരിനെപ്പറ്റിയുള്ള കൂടുതല്‍ മൂര്‍ത്തമായ വിവരങ്ങള്‍ ലഭ്യമാണ്മദിരാശി ഗവണ്‍മെന്‍റിന്‍റെ ഡെപ്യൂട്ടി സര്‍വ്വേയര്‍ ജനറലായിരുന്ന റ്റി. മോന്‍റ് ഗോമറിയുടെ (Mont Gomery) കീഴില്‍ ലഫ്റ്റനന്‍റ്മാരായിരുന്ന വാര്‍ഡും കോണറും (Ward & Corner) 1816 മുതല്‍ 1820 വരെ നടത്തിയ തിരുകൊച്ചി സര്‍വ്വേറിപ്പര്‍ട്ടില്‍ നിന്നും അടൂരിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നുണ്ട്കുന്നത്തൂര്‍ ഡിസ്ട്രിക്ടിലുള്ള 8 ഡിവിഷനുകളില്‍ 5-ാമത്തെ ഡിവിഷനായി 10 പ്രദേശങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമിശാസ്ത്രം, ജനജീവിതം, ആചാരവിശേഷങ്ങള്‍ എന്നിവയെപ്പറ്റി വര്‍ഡും കോണറും പ്രതിപാദിക്കുന്നുണ്ട്

    തിരുവിതാംകൂറിലെ വാണിജ്യത്തിന്‍റെ സിരാകേന്ദ്രമായിരുന്ന പറക്കോട് അനന്തരാമപുരം മാര്‍ക്കറ്റ് അടൂരിന്‍റെ ചരിത്രത്തില്‍ സവിശേഷതയര്‍ഹിക്കുന്നു. തിരുവിതാംകൂറിലെ ദിവാനായിരുന്ന രാജാകേശവദാസനാല്‍  സ്ഥാപിക്കപ്പെട്ടതെന്നു പഴമക്കാര്‍ കരുതുന്ന മാര്‍ക്കറ്റിന്‍റെ യഥാര്‍ത്ഥ കാലപ്പഴക്കത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമല്ല. 19-ാം നൂറ്റാണ്ടിന്‍റെ അന്ത്യദശകങ്ങളിലും 20-ാം നൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങളിലും ചന്തയുടെ പ്രൗഢി ഉച്ചാവസ്ഥ പ്രാപിച്ചിരുന്നു. തമിഴ്നാട്ടിലെ ചെങ്കോട്ട, കടയനെല്ലൂര്‍, തെങ്കാശി, മധുര എന്നിവിടങ്ങളില്‍നിന്നുള്ള കച്ചവടക്കാരുടെ വലിയ സംഘങ്ങള്‍ കാളവണ്ടികളില്‍  ഇവിടെയെത്തി വ്യാപാരം നടത്തിപ്പോന്നുമലഞ്ചരക്കുകള്‍, സുഗന്ധവ്യജ്ഞനങ്ങള്‍ എന്നിവ തുടങ്ങി ആനക്കൊമ്പുവരെ കട്ടവടം നടത്തിപ്പോന്നിരുന്ന ചന്ത ഒമ്പതര ഏക്കറിലാണ് സ്ഥിതിചെയ്തിരുന്നത്. എന്നാല്‍ പില്‍ക്കാലത്ത് കുത്തകപ്പാട്ടക്കാര്‍ സ്ഥലം കയ്യേറിയതും മറ്റു വാണിജ്യ കേന്ദ്രങ്ങളുടെ ഉദയവും പറക്കോടു മാര്‍ക്കറ്റിന്‍റെ പ്രതാപത്തിനു മങ്ങലേല്‍പിച്ചു. അടൂരിലെ ശ്രീമൂലം മാര്‍ക്കറ്റും ഒരു പ്രധാന വാണിജ്യകേന്ദ്രമാണ്.

19-ാം നൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങളില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം വിരലിലെണ്ണാവുന്ന ബ്രാഹ്മണ, നായര്‍, ക്രൈസ്തവ പ്രമാണികളില്‍ നിക്ഷിപ്തമായിരുന്നു. 19-ാം നൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങളില്‍ ബ്രാഹ്മണമേധാവിത്വം അയവുള്ളതായിത്തീര്‍ന്നപ്പോള്‍ പാട്ടക്കാരായിരുന്ന വിവിധ ജാതികളില്‍പ്പെട്ടവര്‍ക്ക് സ്വത്തിന്‍റെ ഉടമസ്ഥാവകാശം ഒരര്‍ത്ഥത്തില്‍ ലഭിച്ചുവെങ്കിലും നീതിപൂര്‍വ്വകമായ വിതരണം നടന്നിരുന്നില്ലഇടത്തരം ജന്മിമാരില്‍ നിന്നും ഭൂമിയുടെ നീതിപൂര്‍വ്വകമായ വിതരണം സാധ്യമായത് 1957 ലെ ഭൂപരിഷ്ക്കരണ നടപടിയിലൂടെയും തുടര്‍ന്നുവന്ന ഗവണ്‍മെന്‍റുകളുടെ യും വഴിക്കുള്ള നിയമനിര്‍മ്മാണങ്ങളിലൂടെയുമാണ് ആചാര്യ വിനോബാഭാവെ നേരിട്ടെത്തി നേതൃത്വം നല്‍കിയ ഭൂദാനപ്രസ്ഥാനവും സ്വത്തിന്‍റെ നീതിപൂര്‍വ്വമായ വിതരണമെന്ന ആശയത്തിനു ബഹുജനപിന്തുണ നല്‍കി.

    നൂറ്റാണ്ടിലെ സാമൂഹിക-രാഷ്ട്രീയ-പ്രസ്ഥാനളെയും പരിഷ്ക്കരണങ്ങളെയും ഒപ്പിയെടുക്കുവാന്‍ അടൂരിനു കഴിഞ്ഞിട്ടുണ്ട്. ശ്രീനാരായണഗുരു, മന്നത്തുപദ്മനാഭന്‍, ക്രൈസ്തവമിഷനറിമാര്‍ എന്നിവരുടെ ആശയങ്ങളെ ഒരേപോലെ സഹിഷ്ണുതയോടെ നോക്കികാണുവാന്‍ അടൂരിലെ ജനങ്ങള്‍ക്കു സാധിച്ചു. മറ്റു പ്രദേശങ്ങളെയപേക്ഷിച്ച് അടൂരിലും പ്രാന്തപ്രദേശങ്ങളിലുമുള്ള മുസ്ലീം സമുദായാംഗങ്ങള്‍ വിദ്യാഭ്യാസ കാര്യത്തില്വളരെ ശ്രദ്ധനല്‍കിയെന്നതും സാമൂഹികമായ മുന്നേറ്റത്തിനു കാരണമായിട്ടുണ്ട്. എസ്.എന്‍.ഡി.പി, എന്‍.എസ്.എസ് എന്നീ സംഘടനകള്‍ക്ക് കാര്യക്ഷമമായ പ്രവര്‍ത്തനം നടത്തുവാന്‍ കഴിഞ്ഞിട്ടുള്ള ഒരു സ്ഥലമാണ് അടൂര്‍.  1934 ല്‍ എസ്.എന്‍.ഡി.പി മന്ദിരത്തിന്‍റെ ശിലാസ്ഥാപനം നിര്‍വ്വഹിക്കുന്നതിനായി മഹാത്മാഗാന്ധി അടൂരിലെത്തിയത് ഒരു സുപ്രധാനസംഭവമാണ്.

    തിരുവിതാംകൂറില്‍ നടന്ന സ്വാതന്ത്ര്യസമരപ്രക്ഷോഭങ്ങള്‍ക്ക് ഈറ്റില്ലമായി അടൂര്‍ മാറിയിട്ടുണ്ട്. സ്റ്റേറ്റ്കോണ്‍ഗ്രസിന്‍റെ പ്രധാന പ്രവര്‍ത്തനകേന്ദ്രം ആയിരുന്നു അടൂര്‍. 1940 ല്‍ അടൂരിലും 1941 ല്‍ നിരോധനം ലംഘിച്ചുകൊണ്ട് പറക്കോട്ടും വച്ച് നടന്ന രണ്ടു പ്രമുഖയോഗങ്ങള്‍ കുന്നത്തൂര്‍ താലൂക്കില്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്‍റെ ശക്തി വര്‍ദ്ധിപ്പിച്ച സംഭവങ്ങളായിരുന്നുപി.രാമലിംഗം, നെല്ലിമൂട്ടില്‍ ഫിലിപ്പോസ് മുതലാളി, പുഷ്പത്തടം ആര്‍. രാഘവന്‍, റ്റി.എന്‍.ഗോപാലപിള്ള, കെ.എസ്.പരമേശ്വരന്‍പിള്ള, പി.ഗോവിന്ദപ്പിള്ള തുടങ്ങിയവര്‍ പ്രദേശത്തെ ആദ്യകാല സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാക്കന്മാരായിരുന്നു. കടയ്ക്കല്‍ മന്ത്രിയെന്നറിയപ്പെടുന്ന പി. ആര്‍. പരമേശ്വരന്‍ പിള്ള, അടൂര്‍ നിവാസിയും സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തില്‍ കടയ്ക്കലില്‍ നടന്ന വിപ്ലവത്തിന്‍റെ മുന്‍നിര നേതാക്കളില്‍ ഒരാളുമായിരുന്നു, 1941 മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം പ്രദേശത്ത് വ്യാപകമായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അടിച്ചമര്‍ത്താന്‍ അധികാരികള്‍ ശ്രമിച്ച കാലത്ത് ക്രൂരമായ പീഡനങ്ങള്‍ക്കു പലരും വിധേയരായിട്ടുണ്ട്.  1950 കളില്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെയും അവകാശസമരങ്ങളുടെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്ലീനങ്ങളുടെയും ഒരു രംഗഭൂമിയായി അടൂര്‍ മാറിവിവിധ ട്രേഡ് യൂണിയനുകളുടെ പ്രവര്‍ത്തനഫലമായി ഉരുത്തിരിഞ്ഞുവന്ന അവബോധം തൊഴിലാളികള്‍ക്ക് സംഘടനാബോധവും അവകാശസമരങ്ങള്‍ക്ക് കരുത്തും നല്‍കി.  1967 ല്‍ മിച്ചഭൂമിസമരത്തിന് നേതൃത്വം നല്‍കുവാന്‍ .കെ.ജി അടൂരിലെത്തി.

1961 ല്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു അടൂരിലെത്തിയത് ഒരു പ്രധാന ചരിത്ര സംഭവമാണ്. അതേ തുടര്‍ന്ന് നിരവധി ദേശീയ നേതാക്കന്മാര്‍ അടൂരിലെത്തിയിട്ടുണ്ട്ശ്രീമതി. ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി, ചന്ദ്രശേഖര്‍, കെ.ആര്‍.നാരായണന്‍, വാജ്പേയി എന്നിവര്‍ അവരില്‍പ്പെടുന്നു.

കലാകായിക സംഭാവനകള്‍

    സാഹിത്യ-സംസ്ക്കാരികരംഗങ്ങളില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കുവാന്‍ അടൂരിന് കഴിഞ്ഞിട്ടുണ്ടെന്നു മാത്രമല്ല, അവരില്‍ പലരും ദേശീയ-അന്തര്‍ദേശീയ മേഖലകളില്‍ ശ്രദ്ധേയരായിത്തീരുകയും ചെയ്തു.

    മലയാളസാഹിത്യത്തിലെ ചിരിയുടെ ചക്രവര്‍ത്തി എന്നു വിശേഷിക്കപ്പെടുന്ന .വി. കൃഷ്ണപിള്ള (1895-1938) അടൂരിന്‍റെ സംഭാവനയാണ്. ഇറാസ്മസിന്‍റെ പരിഹാസത്തിനു വിധേയമാകാത്തതായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നു പറയുന്നതുപോലെ . വി യുടെ ആക്ഷേപശരങ്ങള്‍ക്ക് വിധേയമാകാത്തതായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. സരസസാഹിത്യകാരനായിരുന്ന മുന്‍ഷിപരമുപിള്ള (1902-1965) രംഗത്ത് അടൂരിന്‍റെ മറ്റൊരു സംഭാവനയാണ്.

    മലയാള ചലച്ചിത്രമേഖലയിലെ ഗണനീയരായ പലരും അടൂര്‍ നിവാസികളാണ്. അന്താരാഷ്ട്ര നിലവാരമുള്ള ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അവരില്‍ പ്രമുഖനാണ്. മലയാളസിനിമയിലെ ഹാസ്യചക്രവര്‍ത്തിയായിരുന്നു അടൂര്‍ഭാസി. അടൂര്‍ പങ്കജം, അടൂര്‍ ഭവാനി, സംവിധായകനായ കല അടൂര്‍ എന്നിവരെ കൂടാതെ ചലച്ചിത്രവ്യവസായത്തിന്‍റെ വിവിധ മേഖലകളില്‍ നിരവധി അടൂര്‍ക്കാര്‍ പ്രവര്‍ത്തിച്ചുവരുന്നു. ചരിത്രകാരനും ഗവേഷകനുമായ ഡോ. അടൂര്‍ രാമചന്ദ്രന്‍ നായര്‍, പ്രമുഖ സാഹിത്യകാരനായ പറക്കോട് എന്‍. ആര്‍. കുറുപ്പ്, പ്രമുഖ ഗാന്ധിയന്‍ ദാര്‍ശനികനായ ഡോ. എന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ അടൂരിന്‍റെ നാമധേയം വിവിധ മേഖലകളില്‍ ഉയര്‍ത്തിപ്പിടിച്ചവരാണ്.

1953 ലാണ് അടൂര്‍ പഞ്ചായത്ത് രൂപംകൊണ്ടത്.  1962 വരെ ഇന്നത്തെ ഏറത്ത് പഞ്ചായത്ത് പ്രദേശങ്ങളും അടൂരില്‍ ഉള്‍പ്പെട്ടിരുന്നു. കുന്നത്തൂര്‍ താലൂക്കിന്‍റെ ആസ്ഥാനമായിരുന്നു 1982 വരെ അടൂര്‍പത്തനംതിട്ട ജില്ലയുടെ പിറവിയോടെ അടൂര്‍ പ്രത്യേക താലൂക്കാവുകയും അടൂര്‍ പഞ്ചായത്ത് തന്നെ അതിന്‍റെ ആസ്ഥാനമാവുകയും ചെയ്തു.

മുന്‍ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍

1.   പി. ജി. നാരായണപിള്ള

2.   തുണ്ടില്‍ പരമേശ്വരപിള്ള

3.   സി. കെ. നാരായണന്‍നായര്‍

4.   പി. ഭാസ്കരന്‍ നായര്‍

5.   എന്‍. ഗോപാലകൃഷ്ണന്‍

എം. സി. റോഡ് കടന്നുപോകുന്ന ഒരു പ്രദേശമായിട്ടും, താലൂക്ക് ഹെഡ്ക്വാര്‍ട്ടര്‍ ആയിട്ടും, അടൂരിന്‍റെ വികസനം വളരെക്കാലം വഴിമുട്ടി നിന്നു. 1990 നുശേഷമാണ് ഇന്നത്തെ നിലയിലേക്ക് സാവകാശം കടന്നുവന്നത്. 01.04.1990 ല്‍ അടൂര്‍ മുന്‍സിപ്പാലിറ്റിയായി മാറി. നിലവിലുണ്ടായിരുന്ന പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിടുകയും സ്പെഷ്യല്‍ ഓഫീസറുടെ ഭരണത്തിന്‍കീഴിലാക്കുകയും ചെയ്തു. 1995 ല്‍ നടന്ന മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ശ്രീ. ചക്കനാട്ട് രാജേന്ദ്രനാഥ് ചെയര്‍മാനായി ആദ്യ മുന്‍സിപ്പല്‍ കൗണ്‍സില്‍ നിലവില്‍ വന്നു.

അടൂര്‍ നഗരസഭ. പത്തനംതിട്ട ലോക്സഭാ നിയോജകമണ്ഡലത്തിലും അടൂര്‍ അസംബ്ലി നിയോജകമണ്ഡലത്തിലും ഉള്‍പ്പെടുന്നു.

അടൂരിന്‍റെ ജനപ്രതിനിധികള്‍ 1956 മുതല്‍

കേരള നിയമസഭ

പന്തളം പി. ആര്‍ (1957)

ജി. ചന്ദ്രശേഖരപിള്ള  (1960)

കണ്ണമത്ത് ഗോപാലന്‍നായര്‍ (1965)

(അസംബ്ലി ചേര്‍ന്നില്ല)

പി. രാമലിംഗം  (1967)

തെങ്ങമം ബാലകൃഷ്ണന്‍   (1957)

തെന്നല ബാലകൃഷ്ണപിള്ള  (1957)

സി. പി. കരുണാകരന്‍പിള്ള (1957)

തെന്നല ബാലകൃഷ്ണപിള്ള  (1957)

ആര്‍. ഉണ്ണികൃഷ്ണപിള്ള    (1957)

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (1991-2010)

ചിറ്റയം ഗോപകുമാര്‍ (2011 മുതല്‍)

ലോക്സഭ

പി. സി. ആദിച്ചന്‍

പി. കെ. കൊടിയന്‍

ഭാര്‍ഗ്ഗവി തങ്കപ്പന്‍

കെ. കുഞ്ഞമ്പു

കൊടിക്കുന്നില്‍ സുരേഷ്

ചെങ്ങറ സുരേന്ദ്രന്‍

ആന്‍റോ ആന്‍റണി (നിലവില്‍)

മുന്‍ നഗരസഭാ ചെയര്‍മാന്മാര്‍

ചക്കനാട്ട് രാജേന്ദ്രനാഥ്

ബാബു ദിവാകരന്‍

അന്നമ്മ ഏബ്രഹാം

ഉമ്മന്‍ തോമസ്

ഷൈനി ജോസ് (നിലവില്‍)

അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു നഗരമാണ് അടൂര്‍ ഇപ്പോള്‍. ജനസംഖ്യയും ഗതാഗതവും, ആവശ്യങ്ങളുമൊക്കെ അമിതവേഗത്തില്‍ വര്‍ദ്ധിക്കുന്നു.

ചരിത്രവിസ്മയം

1816 മുതല്‍ 1820 വരെ ലഫ്റ്റനന്‍റ് വാര്‍ഡും കോണറും ചേര്‍ന്ന് തയ്യാറാക്കിയ തിരുവിതാംകൂര്‍ സര്‍വ്വേ റിപ്പോര്‍ട്ടില്‍ അടൂരിനെപ്പറ്റി നല്‍കുന്ന വിവരങ്ങളുടെ പകര്‍പ്പ്.

The Uddau sub-division his N.N.E of the capital about 7 miles the country waving and heights diversified with groves of large trees, the wet cultivation in long valleys and the heights partially cultivated with yarns and different sorts of dry grain the whole fertile a few of the villages have some regularity as the capital and cannoncodeat the latter is a syrian church a large portion of the houses are on heights and some skirting the valleys the whole populations composed of Nairs, Syrians, Lubbays and Elavlers.  At punnavella on the road from Pandalam to Pathanapuram is a pagoda of some note and the road here lined by houses elevated much above it at the S. E. the country becomes hilly and woody

N.N.E              –           National North East

S. E                 –           South East

Punnavella       –           Pannivizha

Patanapuram   –           Pathanapuram

Cannancode    –           Kannankode

Syrians            –           Christians

Lubbays          –           Muslims

Elavers                        –           Ezhavas

Uddaur                        –           Adoor

 

Comments

Popular posts from this blog

മഹാത്മാഗാന്ധിയുടെ അടൂർ സന്ദർശനത്തിന് ഇന്ന് 85 വയസ്

Mohan R.R 22-Jan-2019           1934 ജനുവരി 19 നാണ് ഗാന്ധിജി അടൂരിൽ എത്തിയത്. അടൂരിലെ എസ്.എൻ.ഡി.പി.യൂണിയൻ കെട്ടിടത്തിന് തറക്കല്ലിട്ടത് ഗാന്ധിജിയാണ് (ടി.കെ.മാധവ സൗധം). ഹരിജൻ ഫണ്ട് സമാഹരണത്തിനായി   നടത്തിയ പര്യടനത്തിനിടെയാണ് അദ്ദേഹം അടൂർ സന്ദർശിച്ചത്.   ദേശീയ വാദിയും സാമൂഹിക വിപ്ളവകാരിയും ആയിരുന്ന ടി.കെ.മാധവനുമായി അടുപ്പമുണ്ടായിരുന്നത് കൊണ്ടാണ് അദ്ദേഹത്തിന്റെ സ്മരണയ്ക്കായി നിർമ്മിച്ച കെട്ടിടത്തിന് ശില ഇടാൻ ഗാന്ധിജി എത്തിയത്. ’ 80 കളുടെ ഒടുവിൽ ഈ അപൂർവ്വ ശിലാ ഫലകത്തേക്കുറിച്ച് “മാതൃഭൂമി”യിൽ Special story ചെയ്യുന്നതിനായി നടത്തിയ അന്വേഷണത്തിൽ   തറക്കല്ലിടീലിന് സാക്ഷികളായിരുന്ന , പഴയതലമുറക്കാരിൽ ചിലരെ കണ്ടെത്താൻ കഴിഞ്ഞു.   എസ്.എൻ.ഡി.പി.യൂണിയൻ സെകട്ടറിയായിരുന്ന റിട്ട. അധ്യാപകൻ , അന്തരിച്ച കുമാരൻസാറായിരുന്നു , അവരിൽ ഒരാൾ. ബാല്യകാലത്തെ ഒളിമങ്ങാത്ത ചിത്രമായി ഈ അപൂർവ്വ സംഭവം കുമാരൻ സാറിന്റെ ഓർമ്മയിൽ ഉണ്ടായിരുന്നു. സിമൻറ് കോരാൻ ഒരു വെള്ളിക്കരണ്ടിയാണ് ഗാന്ധിജിയെ ഏല്പിച്ചത് .അദ്ദേഹം ചോദിച്ചു: “സിമന്റ് കോരുവാൻ വെള്ളിക്കരണ്ടി ആണെങ്കിൽ കല്ലുപണിക്കാരന് നിങ്ങൾ എന്തു തരും ? ” ( ആരോ മൊഴി മാറ്റി) ഹരിജൻ