Skip to main content

മഹാത്മാഗാന്ധിയുടെ അടൂർ സന്ദർശനത്തിന് ഇന്ന് 85 വയസ്

Mohan R.R

22-Jan-2019

 

 

 

 

 

1934 ജനുവരി 19നാണ് ഗാന്ധിജി അടൂരിൽ എത്തിയത്. അടൂരിലെ എസ്.എൻ.ഡി.പി.യൂണിയൻ കെട്ടിടത്തിന് തറക്കല്ലിട്ടത് ഗാന്ധിജിയാണ് (ടി.കെ.മാധവ സൗധം). ഹരിജൻ ഫണ്ട് സമാഹരണത്തിനായി  നടത്തിയ പര്യടനത്തിനിടെയാണ് അദ്ദേഹം അടൂർ സന്ദർശിച്ചത്.  ദേശീയ വാദിയും സാമൂഹിക വിപ്ളവകാരിയും ആയിരുന്ന ടി.കെ.മാധവനുമായി അടുപ്പമുണ്ടായിരുന്നത് കൊണ്ടാണ് അദ്ദേഹത്തിന്റെ സ്മരണയ്ക്കായി നിർമ്മിച്ച കെട്ടിടത്തിന് ശില ഇടാൻ ഗാന്ധിജി എത്തിയത്. ’80കളുടെ ഒടുവിൽ ഈ അപൂർവ്വ ശിലാ ഫലകത്തേക്കുറിച്ച് “മാതൃഭൂമി”യിൽ Special story ചെയ്യുന്നതിനായി നടത്തിയ അന്വേഷണത്തിൽ  തറക്കല്ലിടീലിന് സാക്ഷികളായിരുന്ന, പഴയതലമുറക്കാരിൽ ചിലരെ കണ്ടെത്താൻ കഴിഞ്ഞു. എസ്.എൻ.ഡി.പി.യൂണിയൻ സെകട്ടറിയായിരുന്ന
റിട്ട. അധ്യാപകൻ ,അന്തരിച്ച കുമാരൻസാറായിരുന്നു, അവരിൽ ഒരാൾ. ബാല്യകാലത്തെ ഒളിമങ്ങാത്ത ചിത്രമായി ഈ അപൂർവ്വ സംഭവം കുമാരൻ സാറിന്റെ ഓർമ്മയിൽ ഉണ്ടായിരുന്നു. സിമൻറ് കോരാൻ ഒരു വെള്ളിക്കരണ്ടിയാണ് ഗാന്ധിജിയെ ഏല്പിച്ചത് .അദ്ദേഹം ചോദിച്ചു: “സിമന്റ് കോരുവാൻ വെള്ളിക്കരണ്ടി ആണെങ്കിൽ കല്ലുപണിക്കാരന് നിങ്ങൾ എന്തു തരും ? ” ( ആരോ മൊഴി മാറ്റി) ഹരിജൻ ഫണ്ടിലേക്ക് പണവും ആഭരണങ്ങളും നല്കിയാണ് അടൂർക്കാർ ഗാന്ധിജിയെ യാത്രയാക്കിയത്. വടക്കടത്തുകാവിലായിരുന്നു , പൊതുസമ്മേളനം. ദക്ഷിണേന്ത്യയിൽ മഹാത്മജിയുടെ കരസ്പർശമേറ്റ മറ്റൊരു ശിലാഫലകമില്ലെന്നാണ് അറിവ്.



 

Comments

Popular posts from this blog

അടൂർ ചരിത്രത്താളുകളിൽ

  എസ് . എച്ച് . എം ജോസഫ് 02-Mar-2019             ( കടപ്പാട് : 1997 ലെ അടൂർ നഗരസഭാ ജനകീയാസൂത്രണ വികസന രേഖ ) തിരുവിതാംകൂറിന്റെ ചരിത്രത്തിലുണ്ടായിട്ടുള്ള പുരോഗമനപരമായ എല്ലാ സംഭവ വികാസങ്ങളുടെയും അനുരണനമുളവാക്കിയിട്ടുള്ള അടൂരിന്റെ ചരിത്രം മഹിതമായ ഒന്നാണ് . 1982 നവംബർ ഒന്നാം തീയതി പത്തനംതിട്ട ജില്ല രൂപീകരിക്കുന്നതുവരെ കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലാണ് അടൂർ ഉൾപ്പെട്ടിരുന്നത് . പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽതന്നെ അടൂർ ഒരു റവന്യൂ സബ് - ഡിവിഷനായിരുന്നു . അടൂരിന്റെ ചരിത്രം മഹാശിലാകാലത്തോളം പിന്നോക്കം പോകുന്നതാണെന്ന പ്രസ്താവം അതിശയോക്തിക്കിട നൽകുന്നില്ല . അട്ടിപ്പേറായി നൽകിയ ദേശം എന്ന അർത്ഥത്തിലുള്ള അടു , ഊർ എന്നീ രണ്ടു ദ്രാവിഡസംജ്ഞകളിൽ നിന്നാണ് അടൂർ എന്ന സ്ഥല നാമത്തിന്റെ നിഷ്‌പത്തി . ഈ പദോത്ഭവത്തെ സാധൂകരിക്കുന്ന അപൂർവമായ ഒരു കോലെഴുത്തുലിഖിതം മണ്ണടിയിലെ വക്കാവഞ്ഞിപ്പുഴമഠം വക ഗ്രന്ഥവരികളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട് . പണം കൈപ്പറ്റിക്കൊണ്ട് ഇളയടത്തു സ്വരൂപം ( കൊട്ടാരക്കര രാജവംശം )  വക്കാവഞ്ഞിപ്പുഴമഠത്തി