Posts

അടൂർ ചരിത്രത്താളുകളിൽ

  എസ് . എച്ച് . എം ജോസഫ് 02-Mar-2019             ( കടപ്പാട് : 1997 ലെ അടൂർ നഗരസഭാ ജനകീയാസൂത്രണ വികസന രേഖ ) തിരുവിതാംകൂറിന്റെ ചരിത്രത്തിലുണ്ടായിട്ടുള്ള പുരോഗമനപരമായ എല്ലാ സംഭവ വികാസങ്ങളുടെയും അനുരണനമുളവാക്കിയിട്ടുള്ള അടൂരിന്റെ ചരിത്രം മഹിതമായ ഒന്നാണ് . 1982 നവംബർ ഒന്നാം തീയതി പത്തനംതിട്ട ജില്ല രൂപീകരിക്കുന്നതുവരെ കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലാണ് അടൂർ ഉൾപ്പെട്ടിരുന്നത് . പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽതന്നെ അടൂർ ഒരു റവന്യൂ സബ് - ഡിവിഷനായിരുന്നു . അടൂരിന്റെ ചരിത്രം മഹാശിലാകാലത്തോളം പിന്നോക്കം പോകുന്നതാണെന്ന പ്രസ്താവം അതിശയോക്തിക്കിട നൽകുന്നില്ല . അട്ടിപ്പേറായി നൽകിയ ദേശം എന്ന അർത്ഥത്തിലുള്ള അടു , ഊർ എന്നീ രണ്ടു ദ്രാവിഡസംജ്ഞകളിൽ നിന്നാണ് അടൂർ എന്ന സ്ഥല നാമത്തിന്റെ നിഷ്‌പത്തി . ഈ പദോത്ഭവത്തെ സാധൂകരിക്കുന്ന അപൂർവമായ ഒരു കോലെഴുത്തുലിഖിതം മണ്ണടിയിലെ വക്കാവഞ്ഞിപ്പുഴമഠം വക ഗ്രന്ഥവരികളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട് . പണം കൈപ്പറ്റിക്കൊണ്ട് ഇളയടത്തു സ്വരൂപം ( കൊട്ടാരക്കര രാജവംശം )  വക്കാവഞ്ഞിപ്പുഴമഠത്തി
Recent posts