Skip to main content

Posts

Showing posts from January, 2019

മഹാത്മാഗാന്ധിയുടെ അടൂർ സന്ദർശനത്തിന് ഇന്ന് 85 വയസ്

Mohan R.R 22-Jan-2019           1934 ജനുവരി 19 നാണ് ഗാന്ധിജി അടൂരിൽ എത്തിയത്. അടൂരിലെ എസ്.എൻ.ഡി.പി.യൂണിയൻ കെട്ടിടത്തിന് തറക്കല്ലിട്ടത് ഗാന്ധിജിയാണ് (ടി.കെ.മാധവ സൗധം). ഹരിജൻ ഫണ്ട് സമാഹരണത്തിനായി   നടത്തിയ പര്യടനത്തിനിടെയാണ് അദ്ദേഹം അടൂർ സന്ദർശിച്ചത്.   ദേശീയ വാദിയും സാമൂഹിക വിപ്ളവകാരിയും ആയിരുന്ന ടി.കെ.മാധവനുമായി അടുപ്പമുണ്ടായിരുന്നത് കൊണ്ടാണ് അദ്ദേഹത്തിന്റെ സ്മരണയ്ക്കായി നിർമ്മിച്ച കെട്ടിടത്തിന് ശില ഇടാൻ ഗാന്ധിജി എത്തിയത്. ’ 80 കളുടെ ഒടുവിൽ ഈ അപൂർവ്വ ശിലാ ഫലകത്തേക്കുറിച്ച് “മാതൃഭൂമി”യിൽ Special story ചെയ്യുന്നതിനായി നടത്തിയ അന്വേഷണത്തിൽ   തറക്കല്ലിടീലിന് സാക്ഷികളായിരുന്ന , പഴയതലമുറക്കാരിൽ ചിലരെ കണ്ടെത്താൻ കഴിഞ്ഞു.   എസ്.എൻ.ഡി.പി.യൂണിയൻ സെകട്ടറിയായിരുന്ന റിട്ട. അധ്യാപകൻ , അന്തരിച്ച കുമാരൻസാറായിരുന്നു , അവരിൽ ഒരാൾ. ബാല്യകാലത്തെ ഒളിമങ്ങാത്ത ചിത്രമായി ഈ അപൂർവ്വ സംഭവം കുമാരൻ സാറിന്റെ ഓർമ്മയിൽ ഉണ്ടായിരുന്നു. സിമൻറ് കോരാൻ ഒരു വെള്ളിക്കരണ്ടിയാണ് ഗാന്ധിജിയെ ഏല്പിച്ചത് .അദ്ദേഹം ചോദിച്ചു: “സിമന്റ് കോരുവാൻ വെള്ളിക്കരണ്ടി ആണെങ്കിൽ കല്ലുപണിക്കാരന് നിങ്ങൾ എന്തു തരും ? ” ( ആരോ മൊഴി മാറ്റി) ഹരിജൻ